NewsIndia

പൊതുനിരത്തില്‍ ഓട്ടോ ഡ്രൈവറെ വനിതാ പോലീസ് മര്‍ദ്ദിച്ചു

പാറ്റ്‌ന: ബീഹാറില്‍ പൊതുജനമധ്യത്തില്‍ വച്ച് ഓട്ടോ ഡ്രൈവറെ വനിതാ പോലീസ് മര്‍ദ്ദിച്ചു. യുവതിയെ അപമാനിച്ചുവെന്ന് വനിതാ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മര്‍ദ്ദനം. വനിതാ കോണ്‍സ്റ്റബിളായ ജ്യോതി കുമാരിയാണ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.

ഡ്രൈവറെ ഓട്ടോയില്‍ നിന്നറക്കി മുഖത്തും ശരീരത്തും ജ്യോതി കുമാരി അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തിയിട്ടും ജ്യോതി കുമാരി മര്‍ദ്ദനം തുടരുന്നതായാണ് ദൃശ്യങ്ങള്‍. അതേസമയം യുവതിയെ അപമാനിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button