Kerala

ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും- സരിത.എസ്.നായര്‍

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഹാജരാക്കിയ തെളിവുകൾ നാളെ പുറത്തു വിടുമെന്ന് സരിതാ നായർ. ഇന്ന് തെളിവ് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങളാണ് പുറത്തുവിടാനിരുന്നത്.

ചില പ്രധാന തെളിവുകൾ കിട്ടാനുണ്ടെന്നും അതിനാലാണ് വാർത്താ സമ്മേളനം നാളേക്ക് മാറ്റി വച്ചതെന്നും സരിത അറിയിച്ചു. നാളെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.

അതേ സമയം, ജനങ്ങളെ ബോധിപ്പിക്കാനുള്ള തെളിവുകള്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ അത് പുറത്ത് വരുമായിരുന്നു. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് ചർച്ച തന്നെ മാറുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button