KeralaNews

ജിഷയുടെ കൊലപാതകം : നിര്‍ണായക തെളിവ് കണ്ടെത്തി

പെരുമ്പാവൂര്‍ ● പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി നിഷ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി ഡി.എന്‍.എ പരിശോധന ഫലം. കൊലയാളിയുടെ ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തി. മരിക്കുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ നിന്ന് ലഭിച്ച ഉമിനീരില്‍ നിന്നാണ് കൊലയാളിയെന്ന് കരുതുന്നയാളുടെ ഡി.എന്‍.എ കണ്ടെത്തിയത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരാരും പ്രതികളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒടുവില്‍ സംശയിച്ച അന്യസംസ്ഥാന സംസ്ഥാന തൊഴിലാളികളും കൊലയളികളല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളിയാണ് ഇയാള്‍. ഇയാളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. മൃതേദഹത്തില്‍ കടിയേറ്റ ഭാഗത്ത് നിന്നെടുത്ത സാംപിളുകള്‍ രാജീവ് ഗാന്ധി സെന്ററില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംശയിക്കുന്നയാളുടെ ഉമിനീര്‍ ഇതുമായി ഒത്തുനോക്കുന്നുണ്ട്. കുടാതെ ഡിഎന്‍എ അടക്കം ശാസ്ത്രിയ തെളിവുകളും പരിശോധിക്കുന്നുണ്ട്. ഈ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.രാജീവ് ഗാന്ധി സെന്ററില്‍ ഈ പരിശോധനക്ക് മുന്‍ഗണന ലഭിക്കാന്‍ ഉന്നതതലത്തില്‍ നിന്നും ഇടപെടലും നടത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button