Kerala

ബി.ജെ.പി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല : ഉമ്മന്‍ ചാണ്ടി

കോട്ടയം : യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് നടക്കുന്നത്. ബി.ജെ.പി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ത്തിനു ജനം മറുപടി നല്‍കും. പരാമര്‍ശം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അപമാനമാണ്. കേരളത്തിന്റെ മനസ്സ് ബി.ജെ.പിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല.ഇടതുപക്ഷവുമായി ചേര്‍ന്നു മത്സരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല.

സി.പി.എമ്മിന്റെ അക്രമത്തിന് എതിരായ വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പ് ഫലം. കെ.കെ രമയ്‌ക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണ്. ഇത് തികച്ചും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button