കൊച്ചി: ടെലികമ്യൂണിക്കേഷന്‍സ് സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യ കേരളത്തിലെ 75 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഏറ്റവും മികച്ച കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വോയ്സ് ഡേറ്റ ആവശ്യങ്ങള്‍ക്കായി എല്ലാ സമയത്തും തികഞ്ഞ ആത്മവിശ്വാസത്തോടെ കണക്ട് ആയിരിക്കാന്‍ ഉപയോക്താക്കളെ ശക്തരാക്കുന്ന നെറ്റ് വർക്കാണ് വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരിപ്പിക്കുന്നത്. വോഡഫോണ്‍ സൂപ്പര്‍നെറ്റ് ബ്രാന്‍ഡിന്റെ പ്രതിജ്ഞ പാലിക്കുന്നതിനായി ആയിരക്കണക്കിനു സെല്സൈറ്റുകളാണ് വോഡഫോണ്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. 4 ജി സേവനങ്ങള്‍ കേരളത്തിലുടനീളമായി 70 നഗരങ്ങളിലായും ഇതുകൂടാതെ വോഡഫോണിന്റെ സ്വന്തം 3ജി നെറ്റ് വർക്ക് സംസ്ഥാനത്തെ 548 പട്ടണങ്ങളിലും ലഭ്യമാണ്. വോഡഫോണ്‍ സൂപ്പര്‍നെറ്റ് ഏറ്റവും ഫലപ്രദമായ 1800 സ്പെക്ട്രം ബാന്‍ഡില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മഞ്ചേരി തുടങ്ങിയ 70 ഓളം പ്രധാന ബിസിനസ്, റസിഡന്‍ഷ്യല്‍ മേഖലകളില്‍ ലഭ്യമായിട്ടുള്ളത്.
സ്വന്തം നെറ്റ് വർക്കിലെ അതിവേഗ, സ്മാര്‍ട്ട് 3ജി സേവനങ്ങളുടെ ശക്തമായ പിന്തുണയും ഇതിനുണ്ടെന്ന് വോഡഫോണ്‍ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ പറഞ്ഞു.
Post Your Comments