Kerala

സുപ്രധാന തെളിവുകള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറി; ക്ലിഫ് ഹൗസില്‍ നിന്നുള്‍പ്പടെയുള്ള അശ്ലീല ദൃശ്യങ്ങള്‍

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ അടക്കുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. നാലു പേരുമായുള്ള അശ്ലീല ദൃശ്യങ്ങൾ അടക്കമുള്ളവയാണ് കൈമാറിയത്. സരിതയും സുഹൃത്തും പല നേതാക്കളുമായും നടത്തിയിട്ടുള്ള ടെലിഫോൺ രേഖകളും കൈമാറിയിട്ടുണ്ട്. വിവിധ രാഷ്ട്രീയക്കാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും നൽകിയവയിൽ പെടുന്നു. അവസാനം കേസ് പറഞ്ഞുതീർക്കാൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശർമയുമായി നടത്തിയ സംഭാഷണത്തിന്റെ തെളിവുകളും നൽകി. സോളാർ കേസിലെ പരാമർശമായ പ്രധാനപ്പെട്ട വീഡിയോയും നൽകിയിട്ടുണ്ട്. ഇവ പുറത്തുവിടരുതെന്നും സരിത കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, റോസ് ഹൗസ് എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ് കൈമാറിയവയിലുള്ളത്. ശ്രീധരൻ നായരും സരിതയും മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്. താനുമായി ബന്ധമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇതു തെറ്റാണെന്നു ഈ ദൃശ്യങ്ങൾ തെളിയിക്കുമെന്നും സരിത പറഞ്ഞു. ജിക്കുമോൻ അയച്ച ഇമെയിലിലെ വിവരങ്ങലും കൈമാറിയിട്ടുണ്ട്. ജയിലിൽവച്ചെഴുതിയ കത്തിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ് നൽകിയ തെളിവുകളിലെ ഉള്ളടക്കം.- സരിത പറഞ്ഞു

shortlink

Post Your Comments


Back to top button