Gulf

സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്‌താല്‍ പണികിട്ടും

ദുബായ് : വിവാഹം പോലെയുള്ള പൊതുചടങ്ങിനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നത് പിഴയോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. പൊതുചടങ്ങിനെത്തുന്ന സ്ത്രീകള്‍ ഫോട്ടോകള്‍ പകര്‍ത്തുന്നവരോട് പൊതുവെ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് അവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യാമെന്ന് കരുതരുതെന്നും അത് സ്ത്രീകളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും മന്ത്രാലയ വക്താവ് മിലന്‍ ഷറഫ് പറഞ്ഞു.

അതുപോലെ മൊബൈലുകളിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കുന്നതും പ്രോസിക്യൂട്ട് ചെയ്യാവുന്ന കുറ്റമാണെന്നും മിലന്‍ ഷറഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button