അല്‍ഖ്വയ്ദ ആഗോള ഇസ്ലാമിക ഭീകരതയുടെ തലപ്പത്തേക്ക് വീണ്ടുമെത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ .ലാദന്റെ മകനായ ഹംസ ബിന്‍ലാദന്‍ ലോക ഭീകരതയുടെ തലവനായി ചുമതലയേറ്റുവെന്ന ഊഹാപോഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഈ ആശങ്ക ഉയര്‍ന്ന് വന്നിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാനുള്ള ശ്രമം ഹംസ തുടങ്ങിയെന്നാണ് സൂചന.തന്റെ പിതാവ് കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷം ഹംസ ഇറക്കിയ സന്ദേശമനുസരിച്ച് ആഗോളതലത്തിലുള്ള മുജാഹിദീനുകളോട് സംഘടിക്കാനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങള്‍ സിറിയയിലെ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവിടുത്തെ മുജാഹിദീനുകളെ കൂട്ടിയോജിപ്പിക്കണമെന്നും ഈ ഭീകരന്‍ ഓഡിയോ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
അല്‍ഖ്വയ്ദയുടെ ശത്രുക്കളില്‍ ഹംസ എത്തിപ്പെടുന്നത് തടയാന്‍ ലാദന്‍ നേരത്തെ തന്നെ കരുനീക്കങ്ങള്‍ നടത്തിയെന്നും സൂചനയുണ്ട്. ഹംസയെ വസീരിസ്ഥാനില്‍ നിന്നും അകറ്റി നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കാരണം ഇവിടെ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം പതിവാണെന്നും ലാദന്‍ പറഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സിറിയന്‍ പ്രദേശങ്ങല്‍ ചിലതില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കുന്നതില്‍ ഹംസയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് യുഎസിലെ ടെററിസം അക്കാദമികും വിദഗ്ധനുമായ മാക്സ് എബ്രഹാം അഭിപ്രായപ്പെടുന്നത്.ജിഹാദികളെ ആകര്‍ഷിക്കാന്‍ അല്‍ ഖ്വയ്ദയും ഐസിസും പരസ്പരം മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹംസ ആദ്യമായി ഓഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നത്. അതിലൂടെ അയാള്‍ പാശ്ചാത്യ ലോകത്തിന് നേരെ ഭീഷണി മുഴക്കിയിരുന്നു.
Post Your Comments