മുംബൈ : ആയിരം രൂപ എത്തുന്നത് ഇനി കൂടുതല്‍ സുരക്ഷാ സംവിധാനവുമായി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ആയിരം രൂപ നോട്ടിലാണ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നോട്ടിലുള്ള റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പിനോടൊപ്പം 2016 എന്ന് രേഖപ്പെടുത്തിയിരിക്കും. റിസര്‍വ്വ് ബാങ്കിന്റെ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളുടെ മാതൃകയില്‍ തന്നെയായിരിക്കും പുതിയ നോട്ടുകളും. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ബ്ലീഡ് ലൈനുകളും വലിപ്പം കൂടിയ തിരിച്ചറിയല്‍ അടയാളവും ഇല്ലാത്ത പഴയ നോട്ടുകളും ഉപയോഗത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
നോട്ടിലെ നമ്പറിനോടൊപ്പം ഇംഗ്ലീഷ് അക്ഷരം ആര്‍ രേഖപ്പെടുത്തിയ നോട്ടുകളാണ് പുതിയതായി പുറത്തിറക്കുന്നത്. പുതിയ നോട്ടുകളിലെ രണ്ട് നമ്പര്‍ പാനലുകളിലും ആര്‍ രേഖപ്പെടുത്തിയിരിക്കും. ഇടത്തു നിന്ന് വലത്തേയ്ക്ക് വലിപ്പം കൂടിവരുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സീരിയല്‍ നമ്പര്‍, നോട്ടിന്റെ ഇരുവശങ്ങളിലുമുള്ള പ്രത്യേക വരകള്‍ (ബ്ലീഡ് ലൈന്‍), വലിപ്പം കൂടിയ തിരിച്ചറിയല്‍ അടയാളം തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും പുതിയ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
Post Your Comments