Life StyleHealth & Fitness

സസ്യാഹാരികളെ ആകുലതയിലാക്കി പുതിയ പഠന റിപ്പോര്‍ട്ട്

സസ്യാഹാരികളെ ആകുലതയിലാക്കി പുതിയ പഠനം. സസ്യാഹാരികള്‍ അഥവാ പച്ചക്കറി കഴിക്കുന്നവര്‍ വേഗം മരിക്കുമെന്നും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുകയെന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഗ്രാസ് സര്‍വകലാശാലയാണ് ഗവേഷണം നടത്തിയത്. ഓസ്ട്രിയന്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. 1,320 പേരെ 330 പേര്‍ അടങ്ങുന്ന നാലു ഗ്രൂപ്പുകളായി തിരിച്ചാണ് സര്‍വേ നടത്തിയത്. വയസ്, ലിംഗം, സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍, വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പുകവലി തുടങ്ങിയ ശീലങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഗ്രൂപ്പാക്കി തിരിച്ചത്. ഇവരുടെ ഭക്ഷണരീതി മാത്രമായിരുന്നു വ്യത്യസ്തം.

മാംസം കഴിക്കുന്നവര്‍, പച്ചക്കറി മാത്രം കഴിക്കുന്നവര്‍, പച്ചക്കറിയും മാംസവും കഴിക്കുന്നവര്‍, വല്ലപ്പോഴും മാംസം കഴിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം. മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് പച്ചക്കറി കഴിക്കുന്നവര്‍ക്ക് അലര്‍ജികള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി. ക്യാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത 166 ശതമാനമാണ്. 18 വ്യത്യസ്ത തരം സാംക്രമിക രോഗങ്ങളില്‍ 14 എണ്ണവും പച്ചക്കറി കഴിക്കുന്നവരില്‍ ഉണ്ടാകാനും ഇടയാക്കും.

അസ്ഥിക്ഷയം, പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങളും ഉണ്ടാക്കും. മത്രമല്ല ഇത്തരക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത 150 ശതമാനമാണ്. വിഷാദരോഗം, ആശങ്ക എന്നിവയ്ക്കും സാധ്യത കൂടുതലാണ്. സസ്യഭുക്കുകള്‍ക്ക് മാംസഭുക്കുകളെ അപേക്ഷിച്ച് മാനസിക രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും പഠനം തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button