Gulf

സൗദിയില്‍ അഞ്ചംഗ പ്രവാസി കുടുംബം മരിച്ചനിലയില്‍

റിയാദ്: സൗദി അറേബ്യയില്‍ അഞ്ചംഗ പ്രവാസി കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ഖമീസ് മുശൈതിലെ ഒരു വീട്ടിലാണ് മൂന്നു കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന കുടുംബം മരിച്ച നിലയില്‍ കാണപ്പെട്ടത്.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജഡങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് കാണപ്പെട്ടതെന്ന് അസീര്‍ മേഖല പൊലിസ് വക്താവ് സായിദ് അല്‍ ഖഹ്താനി വ്യക്തമാക്കി.

മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button