Kerala

അട്ടപ്പാടി: ഇടതുസര്‍ക്കരുകളും പരാജയപ്പെട്ടു- ബിനോയ്‌ വിശ്വം

തിരുവനന്തപുരം : അട്ടപ്പാടി വിഷയത്തില്‍ സ്വയവിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. അട്ടപ്പാടിയിലേക്കു വേണ്ടുവോളം പണം അനുവദിക്കുന്നുണ്ട്. അത് അർഹരായവരുടെ കൈകളിൽ എത്തുന്നില്ല. അത് ഉദ്യോഗസ്ഥൻമാരും ഇടനിലക്കാരും ചേര്‍ന്ന് അതു തട്ടിയെടുക്കുകയാണ്. ആദിവാസികൾക്കു ക്ഷേമം ഉറപ്പാക്കുന്നതിൽ ഇടതുപക്ഷ സർക്കാരുകളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ മാഫിയയെ നിയന്ത്രിക്കാൻ കഴിഞ്ഞ സർക്കാർ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടപ്പാടിയുടെ പട്ടിണിയുണ്ടെന്ന വസ്തുതയെ വളച്ചൊടിച്ച നരേന്ദ്രമോദി കേരളത്തെ സോമാലിയായിക്കി ചിത്രീകരിച്ചു. ജനരോഷം ഉയർന്നശേഷം കേരളത്തിൽ എത്തിയ അദ്ദേഹം അതു തിരുത്താൻ തയാറായില്ല. അഴിമതിക്കാരായ യുഡിഎഫിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button