Uncategorized

സ്വയം ചെക്ക്-ഇന്‍ സൗകര്യവുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി ● വിമാനയാത്ര കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വയം ചെക്ക്-ഇനി സൗകര്യം അവതരിപ്പിച്ചു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പടെ രാജ്യത്തെ 26 ആഭ്യന്തര വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ യാത്രക്കാര്‍ക്ക് നീളന്‍ ചെക്ക്-ഇന്‍ ക്യൂകളും ബാഗേജ് ഡ്രോപ്പ് കൌണ്ടറും ഒഴിവാക്കാനാകും.

മേയ് 1 മുതല്‍ നിലവില്‍ വന്ന കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (സി.യു.എസ്.എസ് ) എന്നപേരില്‍ അറിയപ്പെടുന്ന സെല്‍ഫ് കിയോസ്ക് സൗകര്യം യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ വലിയ സമയലാഭം നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഈ സൗകര്യം ഇത്രയധികം വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ.

26 വിമാനത്താവളങ്ങളിലേയും ചെക്ക്-ഇന്‍ ഏരിയയിലുള്ള സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്കുകള്‍ വഴി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ കരസ്ഥമാക്കാം. ഇതുവഴി കാത്തിരിക്കല്‍ സമയവും, വലിയ ക്യൂവും ഒഴിവാക്കാന്‍ കഴിയും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബംഗലൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി,കോയമ്പത്തൂര്‍, മംഗളൂരു, ഹൈദരാബാദ്, ഗോവ, ഇന്‍ഡോര്‍, ഭോപാല്‍, ഔറംഗാബാദ്, ജാംനഗര്‍, ജോധ്പൂര്‍, കൊല്‍ക്കത്ത, നാഗ്പൂര്‍, ലക്നോ, രാജ്കോട്ട്, ഉദയ്പ്പൂര്‍, വിശാഖപ്പട്ടണം, വാരണാസി എന്നീ എയര്‍പോര്‍ട്ടുകളിലാണ്‌ സെല്‍ഫ് ചെക്ക്-ഇന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

shortlink

Post Your Comments


Back to top button