മരണത്തെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

മരണമെന്നത് ജനനം പോലെ തന്നെ പരമമായ സത്യമാണെന്നും , ജീവിതത്തില്‍ ആര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതിനുമപ്പുറം, മരണത്തെ കുറിച്ച് എന്താണ് അറിയുക? മരണശേഷം നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റത്തെ കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇനി ചിന്തിക്കണം, ഇതാ മരണത്തെകുറിച്ച് നമുക്കറിയാത്ത തികച്ചും അജ്ഞാതമായ 11 കാര്യങ്ങള്‍

1. തലയറുത്ത് മാറ്റിയ ശേഷവും ഏകദേശം 20 സെക്കന്റ് നേരത്തേക്ക് മനുഷ്യ ശരീരത്തില്‍ ജീവനും ഓര്‍മ്മയും അവശേഷിക്കും

2. ഒരു മനുഷ്യ ശരീരം മണ്ണില്‍ ലയിച്ചു ചേരുന്നതിന്റെ നാലിരട്ടി വേഗത്തില്‍ വെള്ളത്തില്‍ ലയിച്ചു ചേരും

3. മരണം സംഭവിച്ച് മൂന്നാം ദിവസം മുതല്‍ ശരീരത്തിലെ ഭക്ഷണം ദഹിപ്പിക്കുന്ന എന്‍സൈമുകള്‍ മനുഷ്യ ശരീരത്തെ ദഹിപ്പിക്കാന്‍ തുടങ്ങും

4. പ്രതിദിനം ലോകത്ത് 153000 പേര്‍ മരിക്കുന്നു.

5. ഒരാളുടെ മരണശേഷം, ഏറ്റവും അവസാനം പ്രവര്‍ത്തന രഹിതമാകുന്നത് അയാളുടെ കേള്‍വി ശക്തിയാണ്.

6. മരണശേഷം , ചില ശരീരങ്ങളില്‍ ഒരു പ്രത്യേക തരം മെഴുക് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത്, ശരീരം അഴുകുന്നത് തടയും

7. ശരീരത്തില്‍ വന്നിരിക്കുന്ന ഈച്ച പോലുള്ള ജീവികളെ നോക്കി, എത്രനേരം മുന്‍പാണ് മരണം സംഭവിച്ചത് എന്ന് പറയാന്‍ ഫോറന്‍സിക് വിദഗ്ദര്‍ക്ക് സാധിക്കും

8.മരിച്ച നാലാം ദിവസം മുതല്‍ ശരീരം ബലൂണ്‍ പോലെ വീര്‍ക്കാന്‍ തുടങ്ങും. ശരീരത്തില്‍ നിന്നും പുറത്തു പോകുന്ന ചില ഗ്യാസുകളുടെ പ്രവര്ത്തന ഫലമായാണത്

9.ഇന്ത്യയിലെ സൗരാഷ്ട്ര പാഴ്‌സി മതങ്ങള മരണ ശേഷം ശരീരം സംസ്‌കരിക്കാതെ, കഴുകന് ഭക്ഷണമായി നല്‍കുന്നു

10. ഡോക്റ്ററുടെ മരുന്ന് കുറിപ്പ് വായിക്കാനാകാതെ മരുന്ന് മാറി കഴിച്ച് മാത്രം ലോകത്ത് പ്രതിവര്‍ഷം 7000 ജനങ്ങള്‍ മരിക്കുന്നു

11.വലങ്കൈയ്യന്മാര്‍ മരിക്കുന്നതിലും 3 വര്‍ഷം മുന്‍പ് ഇടങ്കയ്യന്മാര്‍ മരിക്കും

Share
Leave a Comment