Kerala

നഗരസഭാ വനിതാ കൗൺസിലർ ജീവനൊടുക്കി

പാലക്കാട്‌ ● പാലക്കാട് നഗരസഭയിലെ വനിതാ വാർഡ് കൗൺസിലർ ആത്മഹത്യ ചെയ്തു. നാൽപ്പത്തിയെട്ടാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വാർഡ് കൗൺസിലർ പ്രിയ ശിവഗിരിയെ(35) സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് വിവരം.

മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റായിരുന്നു. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദര്‍ശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍കുരുക്കി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കറുകോടി മന്ദം സമ്പൂര്‍ണ നിവാസില്‍ ശിവഗിരിയാണ് ഭര്‍ത്താവ്. മക്കള്‍ : വിഘ് നേഷ്, ശ്രീരാഗ്, മാതാവ് : ലക്ഷിയമ്മ.

shortlink

Post Your Comments


Back to top button