Kerala

കേരളം സൊമാലിയ അല്ലെന്ന് വി.എസ്

ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എസ്

തിരുവനന്തപുരം ● പ്രധാനമന്ത്രി നരേന്ദ്ര മോദി അട്ടപ്പാടി ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടി നടത്തിയ സൊമാലിയ പരാമര്‍ശം ആയുധമാക്കി രണ്ട് വോട്ട് തട്ടാനാനുള്ള മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ ശ്രമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്ന പോലെ സൊമാലിയ ആയുധമാക്കി രണ്ട് വോട്ട് തട്ടാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പതിവ് പോലെ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തെ ഗുജറാത്താക്കാനുള്ള മോഡിയുടെ തന്ത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആർ.എസ്.എസ്. കിങ്കരനാണ് ഉമ്മൻ ചാണ്ടിയെന്നും വി.എസ് ഫേസ്ബുക്ക്‌ പോസ്റ്റില്‍ ആരോപിച്ചു.

ഉമ്മൻ ചാണ്ടിയും കൂട്ടാളികളും സൊമാലിയൻ കടൽകൊള്ളക്കാരെ പോലും നാണിപ്പിക്കുന്നുവെന്നും വി.എസ് പറഞ്ഞു.കേരളം സൊമാലിയ അല്ലെങ്കിലും നിങ്ങൾക്കും കൂട്ടാളികൾക്കും സൊമാലിയൻ കടൽകൊള്ളക്കാരുടെ ഒരു ഛായ ഇല്ലേ? അല്ല നിങ്ങൾ അവരെയും നാണിപ്പിക്കുന്നുണ്ടാവാമെന്നും വി.എസ് പരിഹസിച്ചു.

പ്രധാനമന്ത്രി മോദിയേയും വി.എസ് വിമര്‍ശിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി കേരളത്തെ നന്നാക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ല്ലാം ചെയ്യും എന്ന് പറയുന്നതല്ലാതെ ഇതവരെ ഒരു കാര്യവും അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തിട്ടില്ലെന്നും വി.എസ് ആരോപിച്ചു. ശിശു മരണനിരക്ക് കേരളത്തെക്കാൾ മെച്ചമാണ് സൊമാലിയയുടെത് എന്ന മോദിയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണ്. ലോകമെമ്പാടും പുകഴ്ത്തപ്പെടുന്ന ഒരു വികസന മാതൃകയാണ് കേരളത്തിന്റേത്. ഇങ്ങനെ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചെടുക്കാൻ അടിത്തറ ഒരുക്കിയത് ഇടതുപക്ഷ സർക്കാരുകളാണെന്നും വി.എസ് പറഞ്ഞു.

വി.എസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം സൊമാലിയ അല്ല, തീർച്ച;

പക്ഷേ, ഉമ്മൻ ചാണ്ടിയും കൂട്ടാളികളും സൊമാലിയൻ കടൽകൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി കേരളത്തെ നന്നാക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രി ആയിട്ട് രണ്ട് വർഷം ആയി. കേരളത്തിന്റെ നിലനില്പിന് അടിയന്തരമായി ആവശ്യം വേണ്ട കാര്യങ്ങൾ ഗവന്മെന്റും പ്രതിപക്ഷവും അദ്ദേഹത്തിന്റെ മുമ്പാകെ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ചെയ്യും എന്ന് പറയുന്നതല്ലാതെ ഇതവരെ ഒരു കാര്യവും അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തിട്ടില്ല. കുറച്ച് ദിവസം മുമ്പ് ഒരു പോസ്റ്റിൽ നരേന്ദ്ര മോഡി നടത്തിയ ഇത്തരം വാഗ്ദാന ലംഘനങ്ങളുടെ പട്ടിക ഞാൻ നിരത്തിയിരുന്നു. അതിന് ബി.ജെ.പി.യുടെയൊ ആർ.എസ്.എസ് -ന്റെയൊ ഒരു മറുപടിയും ലഭിച്ചിട്ടില്ല.

നരേന്ദ്രമോഡി ഇപ്പോൾ കേരളത്തെ സൊമാലിയയോട് ഉപമിച്ചിരിക്കുകയാണ്. ശിശു മരണനിരക്ക് കേരളത്തെക്കാൾ മെച്ചമാണ് സൊമാലിയയുടെത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് തീർത്തും വസ്തുതാ വിരുദ്ധമാണ്. ലോകമെമ്പാടും പുകഴ്ത്തപ്പെടുന്ന ഒരു വികസന മാതൃകയാണ് കേരളത്തിന്റേത്. ഇങ്ങനെ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചെടുക്കാൻ അടിത്തറ ഒരുക്കിയത് ഇടതുപക്ഷ സർക്കാരുകളാണ്. ആകൊണ്ട് ഞാൻ നരേന്ദ്ര മോഡിയോട് പറയുന്നു കേരളവും സോമാലിയയും തമ്മിൽ യാതൊരു സാമ്യവുമില്ല. എന്തിന് നിങ്ങളുടെ ഗുജറാത്തിനെക്കാൾ ജീവിതനിലവാര മേഖലകളിൽ എത്രയോ മുകളിലാണ് കേരളം.

ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്ന പോലെ സൊമാലിയ ആയുധമാക്കി രണ്ട് വോട്ട് തട്ടാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പതിവ് പോലെ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തെ ഗുജറാത്താക്കാനുള്ള മോഡിയുടെ തന്ത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആർ.എസ്.എസ്. കിങ്കരനാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ ഈ ഗുജറാത്ത് മോഡൽ നടപ്പിലാക്കിയാൽ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം രക്തപങ്കിലമാകും.

ശ്രീമാൻ ഉമ്മൻ ചാണ്ടി, കേരളം സൊമാലിയ അല്ലെങ്കിലും നിങ്ങൾക്കും കൂട്ടാളികൾക്കും സൊമാലിയൻ കടൽകൊള്ളക്കാരുടെ ഒരു ഛായ ഇല്ലേ? അല്ല നിങ്ങൾ അവരെയും നാണിപ്പിക്കുന്നുണ്ടാവാം!

shortlink

Related Articles

Post Your Comments

Related Articles


Back to top button