ലണ്ടന്‍: ടാറ്റാ മോട്ടേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണും അനുബന്ധ ഭാഗങ്ങളും പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക് കമ്പനി ബുള്ളിറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണമെന്ന് അറിയുന്നു. ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിന്റെ എല്ലാ മൂല്യങ്ങളും പുതിയ പ്രൊഡക്ടിലും ഉണ്ടാകുമെന്ന് കമ്പനി ഡയറക്ടര്‍ ലിന്‍ഡ്‌സേ വീവര്‍ പറഞ്ഞു.
നേരത്തെ നിരവധി കമ്പനികള്‍ക്ക് വേണ്ടി സ്മാര്‍ട്ട്‌ഫോണ്‍ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ച് നല്‍കിയ കമ്പനിയാണ് ബുള്ളിറ്റ് കമ്പനി. ജഗ്വാര്‍ ബ്രാന്‍ഡ് മൂല്യത്തിന്റെ സാരാംശം ഉള്‍ക്കൊള്ളിച്ച പ്രൊഡക്്ട് ആയിരിക്കും നിര്‍മ്മിക്കുകയെന്ന് ബുളിറ്റ് സിഇഒ പീറ്റര്‍ സ്റ്റീഫന്‍ പ്രതികരിച്ചു.
Post Your Comments