Kerala

യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് പിണറായി വിജയന്‍

 പട്ടാമ്പി: യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി സി പി മുഹമ്മദ്‌ ഭവനസന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നല്കുന്നത്തിന്റെ ദൃശ്യമാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പരാജയ ഭീതിയിൽ കണക്കില്ലാതെ പണം ഒഴുക്കുകയാണ് യു ഡി എഫ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണം. വോട്ടർമാർക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാർഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കര്‍ശന നടപടി വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button