Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷോപ്പ് ചിത്രം ; ശക്തമായ മറുപടിയുമായി കുമ്മനം

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന് മറുപടിയുമായി കുമ്മനം രംഗത്ത്.

കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് തന്റെ തല ഒട്ടിച്ചു ചേര്‍ത്ത് ഉണ്ടാക്കിയ പോസ്റ്റര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ തല മൂത്ത ചിന്തകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കാണാനിടയായി. സമൂഹത്തിന്റെ താഴെ തട്ടില്‍ പട്ടിണിയോടും മറ്റു ജീവിത അസ്ഥിരതകളോടും മല്ലിട്ടു കഴിയുന്ന അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പുച്ഛം അവരിലെല്ലാം തെളിഞ്ഞു കാണാനാവുന്നു. അദ്ധ്വാനിക്കുന്ന, ചൂഷണമനുഭവിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍്കൃത ജനതയുടെ ശബ്ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് ഇവിടെ വളരെ വ്യക്തമാകുന്നുവെന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു.

നിങ്ങള്‍ ഏറ്റവും വെറുക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു കാര്യകര്‍ത്താവായ തന്നെ പരിഹസിക്കുന്നതിനായി ഒരു സഹജീവിയോടുള്ള പരിഗണന പോലും നല്കാതെയല്ലേ ഈ നാട്ടിലെ ഏറ്റവും നികൃഷ്ടരായവര്‍ എന്ന സൂചനയോടെ ആ വ്യക്തിയുടെ ഉടല്‍ തന്റെ തലയോട് ചേര്‍ത്ത് വെച്ച് അപഹസിച്ചത് ? ദരിദ്രര്‍ നികൃഷ്ടരായി കാണപ്പെടേണ്ടവര്‍ ആണെന്ന ഈ മനോഭാവം എങ്ങനെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭൂഷണമാകുമെന്നും കുമ്മനം ചോദിക്കുന്നു.

തന്നെ സംബന്ധിച്ചിടത്തോളം പട്ടിണിയും പരിവട്ടവും നിറഞ്ഞ ഗിരിവര്‍ഗ്ഗ ഊരുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അടിസ്ഥാനജനത വസിക്കുന്ന കോളനികളും ഒന്നും അപമാനചിഹ്നങ്ങളല്ല, മറിച്ചു താന്‍ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച മേഖലകളില്‍, തന്റെ സ്വന്തം സഹോദരങ്ങളുടെ കൂടെ അവരിലൊരാളായി തന്നെ കാണുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും കുമ്മനം വ്യക്തമാക്കുന്നു.

പട്ടിണിയില്‍ കഴിയേണ്ടിവരുന്ന ഇന്നാട്ടിലെ ഹതഭാഗ്യരായവരുടെ ഇടയില്‍ തന്റെ തൊലിയുടെ നിറവും വസ്ത്രധാരണവും ജീവിതരീതിയും മൂലം തന്നെയും അവരിലൊരാളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെ, നവവരേണ്യതയുടെ വോട്ടുബാങ്ക് രാഷ്ടീയത്തിനപ്പുറം ഒരു രണ്ടാം കേരളമോഡല്‍ വികസനമുദ്രാവാക്യം ഇവിടെ ചര്‍ച്ച ആകട്ടെയെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button