NewsInternationalGulf

ദുബായ് ഉപഭോക്തൃ സൗഹൃദ പുരസ്‌കാരം ലുലുവിന്

ദുബായ്: എമിറേറ്റിലെ ഏറ്റവും മികച്ച ഉപഭോക്തൃ സൗഹൃദ ബ്രാന്‍ഡ് ആയി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ ‘കണ്‍സ്യൂമര്‍ ഫ്രന്‍ഡ്‌ലിനസ് ഇന്‍ഡക്‌സി’ല്‍ ഒന്നാംസ്ഥാനത്തെത്തിയതോടെയാണ് ലുലു പുരസ്‌കാരത്തിന് അര്‍ഹരായത്. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

യു.എ.ഇ.യിലെ പ്രമുഖ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉപഭോക്തൃ സൗഹൃദ സൂചിക തയ്യാറാക്കിയത്. ഓണ്‍ലൈന്‍ സര്‍വേയില്‍ ദുബായിലെ ഉപഭോക്താക്കള്‍ നല്‍കിയ സ്‌കോറിന് പുറമെ, സാമ്പത്തിക വികസനവകുപ്പ് നല്‍കിയ സ്‌കോറും ചേര്‍ത്താണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം, വില നിലവാരം, പണത്തിന്റെ മൂല്യം, വില്പനാനന്തര സേവനങ്ങളുടെ നിലവാരം, സേവനങ്ങളുടെ വ്യക്തത, വാറന്റി നയം, ഉപഭോക്താക്കളുടെ പൊതുവിലുള്ള സംതൃപ്തി തുടങ്ങിയവ പരിഗണിച്ചു. മികച്ച ഉപഭോക്തൃ സൗഹൃദ ബ്രാന്‍ഡായും മികച്ച പ്രകടനം കാഴ്ചവെച്ച റീട്ടെയ്‌ലറായും ലുലുവിനെ തിരഞ്ഞെടുത്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button