ഡൽഹി : അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും. അധ്യാപകരുടെ ക്ലാസിലെ പ്രകടനം അളക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്ന തരത്തിലുള്ള പദ്ധതി കൊണ്ടു വരാന്‍ തീരുമാനിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി മന്ത്രാലയം. ക്ലാസില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രീതി, കുട്ടികളോടുള്ള പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടുക. കൊളേജ്, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് 75 ശതമാനത്തോളം ഹാജര്‍ നില ഉള്ള കുട്ടികള്‍ക്ക് തങ്ങളുടെ അധ്യാപകരെ അളക്കാന്‍ കഴിയും. അധ്യാപനം, മനസ്സിലാക്കാനുള്ള കഴിവ്, കുട്ടികളെ വിലയിരുത്താനുള്ള കഴിവ് എന്നീ മേഖലകള്‍ പരിശോധിച്ചാണ് കുട്ടികള്‍ അധ്യാപകരെ വിലയിരുത്തുക എന്ന് മാനവ വിഭവ ശേഷി മന്ത്രാലയ വക്താക്കള്‍ പറയുന്നു.
2010ല്‍ പദ്ധതി നേരത്തെ നിലവില്‍ വരുത്തിയിരുന്നു. എന്നാല്‍ വിവിധ അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി പിന്‍വലിക്കുകയായിരുന്നു.അധ്യാപകര്‍ക്ക് തങ്ങളുടെ പ്രകടനം എത്രത്തോളം മികച്ചതാക്കാമെന്ന് മനസ്സിലാക്കാനുള്ള അവസരം കൂടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു
Post Your Comments