Kerala

മോദിയുടെ മൗനമല്ല മലയാളിക്ക് ആവശ്യം – ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം ● കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് തൃപ്പൂണിത്തുറയിലെ വേദി വിട്ടുപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ആ പ്രസ്താവനമൂലം ആത്മാഭിമാനത്തിനു മുറിവേറ്റ മലയാളികള്‍ പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിച്ചത് മൗനമായിരുന്നില്ല. മറിച്ച് അപമാനകരമായ പ്രസ്ഥാവന പിന്‍വലിച്ചുള്ള നിരുപാധിക ഖേദപ്രകടനമായിരുന്നു. ഇനിയെങ്കിലുംഅതുണ്ടാകുമെന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

shortlink

Post Your Comments


Back to top button