ലണ്ടന്‍: പ്രസവിച്ച ഉടന്‍ നവജാതശിശുവിനെ ബാത്ത്റൂമില്‍ ഫ്ളഷ് ചെയ്യാന്‍ ശ്രമിക്കുകയും പിന്നീട് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച് രക്ഷപെടുകയും ചെയ്ത ഇരുപത്തിരണ്ടുകാരി അമ്മയ്ക്കെതിരേ കേസ്. ലോവ നഗരത്തിലെ ജോണ്‍ കൊളോട്ടിയന്‍ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന യുണിവേഴ്സിറ്റി ഓഫ് ലോവ ആശുപത്രിയിലെ ബാത്ത്റൂമില്‍ പ്രസവിച്ച ആഷ്ലി ഹൗട്ടസെന്‍റാഡര്‍ എന്ന യുവതിയാണ് കുറ്റക്കാരി.
ഞായറാഴ്ച 9.30 ന് ബാത്ത്റൂമില്‍ കയറിയ ഇവര്‍ അവിടെ പ്രസവിക്കുകയും കുഞ്ഞിനെ ഫ്ളഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്ന് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. ഏറെ കഴിയും മുന്പ് തന്നെ ആശുപത്രിയിലെ ഒരു ജീവനക്കാരി കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.ബാത്ത്റൂമിലേക്ക് കയറുന്നത് വരെ താന്‍ പ്രസവിക്കാന്‍ പോകുകയാണെന്ന് കരുതിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പ്രസവിച്ചതിന് തൊട്ടു പിന്നാലെ തന്നെ കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നോ ജീവിച്ചിരിപ്പുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.
Post Your Comments