തിരുവനന്തപുരം ● പാമോയില്‍ കേസില്‍ സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ നിയമസംവിധാനം അട്ടിമറിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് വി.എസ് പറഞ്ഞു.
മന്ത്രിമാരായ കെ.എം.മാണിയും വി.കെ.ഇബ്രാഹിംകുഞ്ഞും കൂടി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മുക്കിയതിനെ കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിശദീകരണം നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വിന്‍സന്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കേയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസ് അടക്കമുള്ള അഴിമതികള്‍ മൂടിവച്ചതിന് വിന്‍സന്‍ എം. പോളിന് നല്‍കിയ സമ്മാനമാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനമെന്നും വി.എസ് പറഞ്ഞു.
Post Your Comments