KeralaNews

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയാക്കിയെന്ന് വി.എസ് : വി.എസ് 2013 നടത്തിയ പ്രസ്താവന സൊമാലിയ പ്രചാരകരെ തിരിഞ്ഞു കടിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയായി മാറ്റിയെന്ന പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ പ്രസ്താവന പ്രധാനമന്ത്രിയ്ക്കെതിരെ സൊമാലിയ പ്രചാരണം നടത്തുന്നവരെ തിരിഞ്ഞു കടിക്കുന്നു. 2013 ലാണ് വി.എസ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. പോഷകാഹാര കുറവിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം സംസാരിക്കുക്കവേയാണ് വിഎസ് ഇത്തരത്തില്‍ പ്രതികരിച്ചത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് യാതൊരു വിധ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടന്നില്ലെന്നും വിഎസ് പറഞ്ഞു. 2013 ല്‍ മൂന്ന് മാസങ്ങള്‍ക്കിടെ മുപ്പതിലധികം കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ആദിവാസി ക്ഷേമപദ്ധതികള്‍ ഏകോപിപ്പിക്കാനും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button