Kerala

യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം● കേരളത്തിൽ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. 77 മുതൽ 82 സീറ്റുകൾ വരെ നേടി യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് സമിതിയുടെ അവകാശവാദം. ഒരു പ്രൊഫഷണൽ ഏജൻസി രണ്ട് ഘട്ടങ്ങളിലായി നടത്തിയ നീരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്  ഏകോപനസമിതി കണ്‍വീനര്‍ പുനലൂര്‍ മധു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൈമാറി.

ഇടതു മുന്നണിയുടെ ചില കുത്തക മണ്ഡലങ്ങളിൽ യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടുമെന്ന് പറയുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ തവണ ക്ഷീണം സംഭവിച്ച കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഇത്തതവണ ഭേദപ്പെട്ട പ്രകടനം ഉണ്ടാകുമെന്നും പറയുന്നു.

കുറച്ചു സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടാലും പതിനഞ്ചോളം സീറ്റുകൾ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നും ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദർശനവും പ്രസംഗവും പ്രചരണ രംഗത്ത് ചലനമുണ്ടാക്കിയെന്നും അതേസമയം നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ കേരള സന്ദര്‍ശനം എന്‍.ഡി.എയ്ക്ക് ഗുണം ചെയ്യില്ലെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി.

യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ അദ്ധ്യക്ഷനായ സമിതിയിൽ പത്ത് അംഗങ്ങളാണുളളത്.ഇനിയുളള എല്ലാ ദിവസങ്ങളിലും സമിതി ചേർന്ന് പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button