India

ട്രംപിന്റെ വിജയത്തിനായി ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ

ന്യൂഡല്‍ഹി ● യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ്‌ ട്രംപിന്റെ വിജയത്തിനായി ഇന്ത്യയില്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ. ഹിന്ദുസേനാ നാഷണലിസ്‌റ്റ് എന്ന ഒരു ഡസനോളം വരുന്ന ഹിന്ദു പ്രവര്‍ത്തകരാണ് കൂട്ടായ്മയാണ് പ്രത്യേക പൂജ സംഘടിപ്പിച്ചത്.

Janthar

ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഒരു ബ്‌ളാങ്കറ്റ്‌ വിരിച്ച ശേഷം അതില്‍ ശിവനും ഹനുമാനും ഉള്‍പ്പെടെയുള്ള ഹിന്ദു ദേവന്മാരുടെ പ്രതിഷ്‌ഠകള്‍ക്കൊപ്പം പ്രസംഗിക്കുന്ന ട്രംപിന്റെ ഒരു കളര്‍ഫോട്ടോ കൂടി വെച്ച ശേഷമായിരുന്നു പൂജയും പ്രാര്‍ത്ഥനയും.ഒപ്പം ട്രംപിനെ വിജയിപ്പിക്കാന്‍ ദൈവത്തോട്‌ അപേക്ഷിക്കുന്ന സംസ്‌കൃത്തിലുള്ള മന്ത്രോച്ചാടനവുമുണ്ടായിരുന്നു.

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ സ്‌ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ മുന്നിലാണ്‌ ട്രംപ്‌.

shortlink

Post Your Comments


Back to top button