ലണ്ടന്‍ : വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് നാടുകടത്താനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ നാടുകടത്തുന്നതിന് എതിരാണ്. മല്യയെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.
മല്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ 1971ലെ കുടിയേറ്റ നിയമ പ്രകാരം ഒരാള്‍ക്ക് ബ്രിട്ടനില്‍ തുടരാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്നാണ് ബ്രിട്ടന്‍ ഇന്ത്യയെ അറിയിച്ചത്.
വിവിധ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത മല്യ മാര്‍ച്ച് രണ്ടിനാണ് ലണ്ടിനേക്ക് കടന്നത്.
Post Your Comments