തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍മഴ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കര്‍ണ്ണാടക തീരം മുതല്‍ കേരളതീരം വരെ അന്തരീക്ഷത്തില്‍ മേഘപാത്തി രൂപം കൊണ്ടിട്ടുണ്ട്. നാലോ അഞ്ചോ ദിവസം സംസ്ഥാനത്തിന്റെ പലഭാഗത്തും മഴകിട്ടും. ഇടിയോടുകൂടിയ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കിട്ടിതുടങ്ങിയാല്‍ താപനിലയില്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി കുറവ് ഉണ്ടായേക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കനത്ത മഴ പെയ്തിരുന്നു. ശക്തമായ ചൂടു തുടരുന്നതിനിടെ ആശ്വാസമായിട്ടാണ് മഴയെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ 10.4 മില്ലിമീറ്ററും വിമാനത്താവളത്തില്‍ 5.8 മില്ലിമീറ്ററും പുനലൂരില്‍ 16.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
അതേസമയം, കനത്ത ചൂടിനെ തുടര്‍ന്ന് സൂര്യാതപം ഏല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസവും രണ്ടുപേര്‍ മരിക്കുകയും ഏഴുപേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments