NewsInternational

പാനമ രേഖകളില്‍ കേരളവുമായി ബന്ധമുള്ള ഒന്‍പത് വിലാസങ്ങള്‍

കോട്ടയം: നികുതി വെട്ടിപ്പിനായി വിദേശരാജ്യങ്ങളിലെ വ്യാജ കമ്പനികളില്‍ നിക്ഷേപം നടത്തിയ വമ്പന്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ പുതിയ പട്ടികയില്‍ മലയാളി ബന്ധമുള്ള ഒന്‍പത് വിലാസങ്ങളും. പുതിയ പട്ടികയില്‍ 2000 ഓളം ഇന്ത്യക്കാരാണുള്ളത്. മൊസാക് ഫൊന്‍സേക കമ്പനിയില്‍ നിന്നും ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ പരിശോധിച്ച് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര സമിതിയാണ് രേഖകള്‍ ഇപ്പോള്‍ പുറത്തുവിട്ടത്.

ഇതില്‍ കേരളവുമായി ബന്ധമുള്ള വിലാസങ്ങള്‍ ഇവയാണ്:
1,ചെമ്പകപള്ളിത്തറ, ചെറുവള്ളി പി.ഒ, ഓണംകുട്ടി ജംഗ്ഷന്‍, ആലപ്പുഴ ജില്ല, കായംകുളം, കേരളം 690532, ഇന്ത്യ. 2, കരപ്ലാക്കല്‍ ഹൗസ്, മന്ദിരം, റാന്നി, പത്തനംതിട്ട, കേരള, ഇന്ത്യ 3, കിഴക്കേക്കര അദപ്പ് വില്ല വീട്, പഴങ്ങളം, നല്ലില പി.ഒ, പേരുംപുഴ വില്ല, കൊല്ലം, കേരള 4, പല്ലാച്ചേരി പുത്തന്‍വീട് ടി.സി 39/2117; കണക്കാട്, തിരുവനന്തപുരം, കേരള695009 5, പമേല കാമ്പില്‍ ആന്റ് കെവിന്‍ പ്രദീപ് കാമ്പില്‍, 1 ജിയന്തി നഗര്‍ പി.ടി ഉഷ റോഡ് കോഴിക്കോട്, കേരള673032 6, പീഡിയേക്കല്‍ പറമ്പില്‍, മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡ്, ആലപ്പുഴ, കേരള 7, പെരിങ്ങോട്ടുകരക്കാരന്‍ ഹൗസ്, കൊടകര, വെല്ലന്‍ചിറ പി.ഒ, തൃശൂര്‍ 6806838, ലക്ഷ്മി സിവിലൈജ കാംബര്‍ അങ്ങാടിമൊഗരു, കാസര്‍ഗോഡ്, കേരള 9, ഹൗസ് നമ്പര്‍ 10/1196എ കെ.ബി ജേക്കബ് റോഡ് കൊച്ചിന്‍, എറണാകുളം കേരള 682001
ഇതിനു പുറമേ കേരള ഇന്‍വെസ്റ്റീസ് പ്രൊപ്പര്‍ട്ടീസ് എന്ന പേരില്‍ ബ്രിട്ടണില്‍ ഉള്ള ഒരാള്‍ ഓഫ്‌ഷോര്‍ കമ്പനി സ്ഥാപിച്ചതായും പാനമ രേഖകളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button