ലണ്ടന്‍: ബ്രിട്ടനില്‍ പരിശീലനം നേടിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജനിച്ച ഇരുപത്തെട്ടുകാരനായ അലി അലോസായ്മിയാണ് ഐ.എസില്‍ ചേര്‍ന്നത്.
ഇ-മെയില്‍ ചോര്‍ത്തിയപ്പോഴാണ് അലോസായ്മി ഐ.എസില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്. 2011ല്‍ സൗത്ത് ഷീല്‍ഡ്സിലെ മറൈന്‍ കോളജില്‍ മൂന്നുവര്‍ഷത്തെ കോഴ്സിനു അലോസായ്മി ചേര്‍ന്നിരുന്നു. എന്നാല്‍ ഇയാള്‍ കോഴ്സ് പൂര്‍ത്തിയാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐ.എസില്‍ ചേരുന്നതിനുമുന്‍പ് ഇയാള്‍ കുവൈത്തിലെ ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
അതേസമയം, അലോസായ്മി ഐ.എസില്‍ ചേര്‍ന്നതായുള്ള വിവരം ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇയാളെ ഉപയോഗിച്ച് കടല്‍ വഴിയുള്ള ആക്രമണങ്ങള്‍ ഐ.എസ് ഭീകരര്‍ നടത്തിയേക്കുമെന്നാണ് ബ്രിട്ടന്റെ ഭയം. നാവിക കേന്ദ്രങ്ങളും കപ്പലുകളും ആക്രമിക്കാന്‍ ഐ.എസ് ഇയാളെ ഉപയോഗപ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്.
Post Your Comments