ന്യൂഡല്‍ഹി: സ്‌കൂളില്‍നിന്നു ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ചതിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹി, വസിപുര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ 14 വയസുകാരിയാണ് ഹിന്ദു റാവു ആശുപത്രിയില്‍ മരിച്ചത്. എല്ലാ ആഴ്ചയും സ്‌കൂളില്‍നിന്ന് അയണ്‍ഫോളിക് ഗുളികകള്‍ ലഭിക്കാറുണ്ട്. ഇത്തരത്തില്‍ മേയ് നാലിന് കഴിച്ച ഗുളികയാണ് മരണത്തിനു കാരണമായത്. ഗുളിക കഴിച്ചതിനു പിന്നാലെ വയര്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments