KeralaNews

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 മുതല്‍ 14 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്തമഴ പെയ്തു. അടുത്ത രണ്ട് ദിവസങ്ങളില്‍ അന്‍പത് ശതമാനം കേന്ദ്രങ്ങളില്‍ മഴപെയ്യും. 12 നും 13 നും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പാലക്കാട്ട് തിങ്കളാഴ്ച രേഖപ്പെടുത്തിയ ചൂട് 38.7 ഡിഗ്രിയാണ്. കോഴിക്കോട്ട് 38.4 ഉം കണ്ണൂരില്‍ 38.5 ഡിഗ്രിയും. മഴയ്ക്ക് അനുകൂല സാഹചര്യമാണെങ്കിലും കേരളത്തില്‍ എല്ലായിടത്തും ഉച്ചയ്ക്ക് ശേഷമുള്ള ചൂട് ശരാശരിയിലും രണ്ട് ഡിഗ്രിയിലേറെ കൂടുതലാണ്. എന്നാല്‍ കോഴിക്കോട്ട് ശരാശരിയിലും 5.4 ഡിഗ്രിയും കണ്ണൂരില്‍ 4.8 ഡിഗ്രിയും കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button