India

സ്ഥാനാര്‍ത്ഥിയും വനിതാ നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്

ചെന്നൈ ● തമിഴ്നാട് മുന്‍മന്ത്രിയും ഡി.എം.കെ സ്ഥാനാര്‍ഥിയുമായ കെ.ആര്‍. പെരിയകറുപ്പനും ഡി.എം.കെ വനിതാ വിഭാഗം നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തു വന്ന വീഡിയോ ഡി.എം.കെ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

പെരിയകറുപ്പനും വനിതാ നേതാവും അരുതാത്ത രീതിയിലുള്ള വീഡിയോയാണ് പുറത്തുവന്നത്. പുറത്തുവന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തു. 2006ലെ ഡി.എം.കെ മന്ത്രിസഭയില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രിയായിരുന്നു കെ.ആര്‍ പെരിയകറുപ്പന്‍. 2006ല്‍ തിരുപ്പട്ടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് പെരിയകറുപ്പന്‍ നിയമസഭയില്‍ എത്തുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹം ജനവിധി തേടുന്നത്.

തന്റെ പ്രതിശ്ചായ ഇല്ലാതാക്കാന്‍ ചിലര്‍ മനപ്പൂര്‍വം പുറത്തുവിട്ട വീഡിയോ ആണിതെന്ന് പെരിയകറുപ്പന്‍ ആരോപിച്ചു. സംഭവത്തില്‍ പെരിയകറുപ്പന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ നിന്ന് ചാനലുകളെ വിലക്കണമെന്നും പരാതിയില്‍ പെരിയകറുപ്പന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button