ജെയ്പുര്‍ : ജെയ്പൂരില്‍ സര്‍ക്കാര്‍ പെതുവിതരണ ശൃംഖലയിലുടെ വിതരണം ചെയ്ത കുടിവെള്ളം മലിനം. മലിനജലം കുടിച്ച് നാനൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ പലസ്ഥലങ്ങളില്‍ നിന്നായി കുട്ടികളടക്കം അനേകം പേരാണ് അസുഖബാധിതരായി ചികത്സ തേടി വിവിധ ആശുപത്രികളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം മലിനജലം കുടിച്ച് ചികത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചിരുന്നു. ഉടന്‍ തന്നെ പ്രശ്‌നബാധിത മേഖലകളില്‍ ശുദ്ധജല വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments