India

ഒരു ഫോട്ടോ എടുത്തതിന്റെ പേരില്‍ ഒരു പൗരനോട് കാട്ടുന്ന പഞ്ചാബ് പോലീസിന്റെ ക്രൂരതയുടെ വീഡിയോ

അമൃത്സര്‍ : ഒരു ഫോട്ടോ എടുത്തതിന്റെ പേരില്‍ ഒരു യുവാവിനോട് പഞ്ചാബ് പോലീസ് കാട്ടുന്ന ക്രൂരതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ വാരാന്ത്യം പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. രാഘവ് അറോറ എന്ന യുവാവാണ് പോലീസിന്റെ മര്‍ദ്ദനത്തിനിറയായത്. രാഘവും സുഹൃത്തും തങ്ങളുടെ ഇരുചക്രവാഹനം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പോലീസ് വന്നു അവരെ തടഞ്ഞു. തുടര്‍ന്ന് പോലീസും യുവാവിന്റെ സുഹൃത്തുമായി വാക്കേറ്റമുണ്ടായി. ഈ ദൃശ്യങ്ങള്‍ രാഘവ് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പോലീസുകാര്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

സമീപത്തെ കടയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സി.സി.ടി.വി വിദഗ്ദരായ യുവാക്കള്‍ കടയില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ദൃശ്യങ്ങള്‍ സഹിതം പോലീസുകാര്‍ക്കെതിരെ അമൃതസര്‍ പോലീസില്‍ പരാതി നല്‍കി. പരാതി പരിഗണിക്കുമെന്നാണ് അമൃത്സര്‍ പോലീസ് അധികൃതര്‍ യുവാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

shortlink

Post Your Comments


Back to top button