Uncategorized

പന്ത്രണ്ടാംക്ലാസ്സുകാരന്റെ കൊല: നിയമസഭാംഗത്തിന്റെ മകനെ പിടികൂടി

പട്ന: ബിഹാറില്‍ പന്ത്രണ്ടാംക്ലാസ്സുകാരനെ വെടിവെച്ചുകൊന്ന നിയമസഭാംഗം മനോരമദേവിയുടെ മകന്‍ റോക്കി യാദവെന്ന രാകേഷ് രഞ്ജന്‍ യാദവിനെ പിടികൂടി.സംഭവം നടക്കുമ്ബോള്‍ വാഹനത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അച്ഛന്‍ ബിന്ദേശ്വരി പ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ അംഗരക്ഷകനെയും നേരത്തെ തന്നെ അറസ്റ്റുചെയ്തിരുന്നു. അംഗരക്ഷകനെ പോലീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഹാര്‍ നിയമസഭാംഗമാണ് മനോരമ ദേവി. സംഭവശേഷം ഒളിവിലായിരുന്ന റോക്കിയെ 48 മണിക്കൂറിനുശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഞായറാഴ്ചയാണ് റോക്കി അയാളുടെ വാഹനത്തെ മറികടന്ന ആദിത്യ സച്ദേവയെന്ന പന്ത്രണ്ടാംക്ലാസ്സുകാരനെ വെടിവെച്ചുകൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button