NewsIndia

സൂര്യന്റെ മുകളില്‍ ‘കറുത്തപ്പൊട്ട്’ : ആകാശത്ത് ഇന്ന് അത്ഭുതക്കാഴ്ച

ന്യൂഡല്‍ഹി : സൂര്യന് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹമായ ബുധന്‍ സൂര്യനെ കവച്ചുവക്കുന്ന അപൂര്‍വ്വ കാഴ്ച ഇന്ന് കാണാം. ഇന്ത്യന്‍ സമയം 4.41 ഓടുകൂടിയാണ് ആകാശത്തിലെ അത്ഭുത കാഴ്ച കാണുവാന്‍ സാധിക്കുക. രണ്ട് മണിക്കൂര്‍ 45 മിനിറ്റോളം വ്യത്യസ്തമായ ഈ കാഴ്ച്ച ആകാശത്ത് തെളിയും. സൂര്യന്റെ മുന്നിലൂടെ ഒരു കറുത്ത പൊട്ടായി ബുധന്‍ ഇഴഞ്ഞുനീങ്ങും.

ഏഷ്യയില്‍ ജപ്പാനൊഴികെയുള്ള മുഴുവന്‍ രാജ്യങ്ങളിലും ഇത് കാണാന്‍ സാധിക്കും. ഏഴ് മണിക്കൂര്‍ മുപ്പത് മിനിറ്റോളം ഏഷ്യയില്‍ ഈ പ്രതിഭാസം നിലനില്‍ക്കും. സൂര്യാസ്തമനം അടിസ്ഥാനപ്പെടുത്തിയായിരിക്കും ബുധന്‍ തെളിയുന്നത് കാണാനാകുക.

പോര്‍ട്ട് ബ്ലെയറിലെ നിരീക്ഷണ സംവിധാനം വഴി ഒരു മണിക്കൂറും പിന്നീട് ഗുജറാത്തിലെ ദ്വാരകയില്‍ നിന്നും 4.41 മുതല്‍ രണ്ട് മണിക്കൂര്‍ 24 മിനിറ്റും ദൈര്‍ഘ്യത്തില്‍ പ്രതിഭാസം കാണാന്‍ സാധിക്കും. സൂര്യനും ബുധനും ഭൂമിയും ഒരേ രേഖയില്‍ വരുന്ന സമയത്താണ് ഇങ്ങനെ ഒരു പ്രതിഭാസം ആകാശത്ത് തെളിയുക എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

2006 നവംബര്‍ ആറിനാണ് ഇത്തരത്തില്‍ ബുധന്റെ കടന്നുപോക്ക് മുമ്പ് കാണാന്‍ സാധിച്ചത്. ഇനി 2019 ല്‍ നവംബര്‍ 11ന് മാത്രമാണ് ഇത്തരത്തില്‍ ഒന്ന് ആകാശത്ത് സംഭവിക്കുക.

shortlink

Post Your Comments


Back to top button