തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപകല്‍ സൂര്യ എസ്.നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നൂറാം ദിവസവും ആശുപത്രിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയില്ല. കാര്യമായ അസുഖങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും കോടതിയില്‍ ഇക്കാര്യം അവര്‍ ബോധ്യപ്പെടുത്തുന്നില്ല. ഉന്നത സമ്മര്‍ദ്ദത്തിനുവഴങ്ങി പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് മാതാപിതാക്കളുടെ ആരോപണം. പ്രതിയെ രക്ഷപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നെന്ന് ചൂണ്ടികാട്ടി സൂര്യയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
പട്ടാപ്പകല്‍ നടുറോഡില്‍ കൊലപ്പെടുത്തിയ മകളുടെ കൊലയാളിയെ പടികൂടാനല്ല, പിടികൂടിയ പ്രതിയെ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടുത്താനുള്ള അധികാരികളുടെ ശ്രമം സഹിക്കാനാവാതെ കഴിയുകയാണ് സൂര്യയുടെ കുടുംബം.
പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുമ്പോള്‍ പ്രതി അമിതമായ ഉറക്കഗുളിക കഴിച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവസ്ഥയിലായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്നുമുതല്‍ പ്രതി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ജനുവരി 27 നായിരുന്നു സംഭവം നടന്നത്. അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. പ്രതിക്ക് കാര്യമായ അസുഖങ്ങളില്ലെന്ന് ഡോക്ടര്‍മാരും കോടതിയെ ബോധ്യപ്പെടുത്തുന്നില്ല. പൊലീസും കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നില്ല. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ശരിയായ അന്വേഷണം നടത്തുന്നതില്‍ പൊലീസിന് തടസമായി നില്‍ക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്കി.
Post Your Comments