NewsIndia

ഭാര്യയെ വെള്ളം എടുക്കാന്‍ സമ്മതിച്ചില്ല: സ്വന്തമായി കിണര്‍ കുഴിച്ച് ഭര്‍ത്താവിന്‍റെ പ്രതികാരം

നാഗ്പൂര്‍: ഭാര്യയെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ അയല്‍വാസി സമ്മതിക്കാത്തതിനെതുടര്‍ന്ന് സ്വന്തമായി 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ മധുരപ്രതികാരം. നാഗ്പൂരിലെ ഒരു കോളനിയില്‍ താമസിക്കുന്ന ബാപ്പുറാവു തജ്‌നേയാണ്സ്വന്തമായി കിണര്‍ കുഴിച്ച് അയല്‍വാസിക്ക് മറുപടി നല്‍കിയത്. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് ചെയ്യേണ്ട ജോലിയാണ് തജ്‌നേ 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത്.

കര്‍ഷകനായ തജ്‌നേ തന്റെ ജോലി സമയത്തിനു ശേഷമുള്ള സമയമാണ് കിണര്‍ കുഴിക്കുന്നതിനായി ചെലവഴിച്ചിരുന്നത്. നിത്യേനെ ആറു മണിക്കൂര്‍ വീതമാണ് ഇതിനായി തജ്‌നേ ചെലവഴിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലും കിണര്‍ കുഴിക്കുന്നതിനായി തജ്‌നയെ സഹായിച്ചില്ല.

തന്റെ കഠിനാധ്വാനം ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് തജ്‌നെ പറഞ്ഞു. ഭൂമിശാസ്ത്രപരമായി സ്ഥാനം നോക്കിയല്ല താന്‍ കിണര്‍ കുഴിക്കുന്നതിനായുള്ള സ്ഥാനം നിര്‍ണ്ണയിച്ചതെന്ന് തജ്‌നേ പറഞ്ഞു.തനിക്ക് സ്ഥാനം നിര്‍ണ്ണയിക്കാന്‍ അറിയില്ല, പണി ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും തജ്‌നേ പറഞ്ഞു.

shortlink

Post Your Comments


Back to top button