വാഷിങ്ടണ്‍: ”മിസ്റ്റര്‍ ഒബാമ, താങ്കള്‍ വളരെ തിരക്കുള്ള ആളാണെന്ന് അമ്മ പറഞ്ഞ് അറിയാം. ലെഡിന്റെ അംശം കൂടുതലുള്ള മലിനമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട എട്ടു വയസ്സുകാരിയാണ് ഞാന്‍. മിഷിഗനിലെ ഫ്‌ളിന്റില്‍ എന്നെപ്പോലെ നിരവധിപേര്‍ക്ക് ഈ മലിനജലമാണ് ആശ്രയം. താങ്കളെ നേരില്‍കണ്ട് പ്രശ്‌നം പങ്കുവെക്കണമെന്നുണ്ട്.
എന്ന് മേരി കോപനി”
എട്ടു വയസ്സുകാരി മേരി കുടിവെള്ളപ്രശ്‌നം ശ്രദ്ധയില്‍പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് എഴുതിയ കത്തിന്റെ ചുരുക്കമണിത്. കത്തിന് വൈറ്റ്ഹൗസില്‍നിന്ന് ഉടന്‍ മറുപടിയും ലഭിച്ചു. ‘മേരി പറഞ്ഞതുപോലെ വളരെ തിരക്കുള്ളയാളാണ് പ്രസിഡന്റ്. എന്നാല്‍, അമേരിക്കന്‍ പൗരന്റെ പ്രശ്‌നത്തെക്കാള്‍ വലുതല്ല ഒന്നും’ എന്നായിരുന്നു മറുപടി. മേരിയെ നേരിട്ടുകാണാന്‍ ഒബാമ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ മേയ് നാലിന് ഫ്‌ളിന്റില്‍ ആ കൂടിക്കാഴ്ച നടന്നു. ഫഌന്റെന്ന കൊച്ചുഗ്രാമത്തിലെ പ്രശ്‌നം പ്രസിഡന്റെ ശ്രദ്ധയില്‍പെടുത്തിയ മേരി ഇപ്പോള്‍ മിസ് ഫ്‌ളിന്റ് എന്നാണ് അറിയപ്പെടുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ ഒബാമ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Post Your Comments