India

മലയാളി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍

ചെന്നൈ: ചെന്നൈയില്‍ മലയാളിയായ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍. തൃശൂര്‍ സ്വദേശിനി ഡോ. രോഹിണി പ്രേംകുമാരി(63) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ എഗ്മോറില്‍ ഗാന്ധി ഇര്‍വിന്‍ റോഡിലെ സ്വവസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.കാലുകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയിരുന്നു.

ക്യാന്‍സര്‍ വിദഗ്ധയായ പ്രേംകുമാരി ചെപ്പോക്കിലെ വി.എസ് ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. 82 കാരിയായ അമ്മ സുഭദ്ര നായരോടൊപ്പമായിരുന്നു താമസം. മാതാവാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button