ധാക്ക: ശരീരം മുഴുവന്‍ രോമങ്ങള്‍ കൊണ്ട് മൂടി പ്രത്യേക രോഗാവസ്ഥയില്‍ കഴിയുകയാണ് ബംഗ്ലാദേശ് സ്വദേശിനിയായ ബിതി അഖ്താര്‍. ഹോര്‍മോണിന്റെ വ്യതിയാനം മൂലമുണ്ടാകുന്ന വേര്‍വോള്‍ഫ് സിന്‍ഡ്രം എന്ന രോഗാവസ്ഥയാണ് 12 കാരിയായ ബീതിക്ക്. ശരീരം വളരുന്നതനുസരിച്ച് രോമവും വളര്‍ന്നു കൊണ്ടിരിക്കും. തല മുതല്‍ കാല്‍ പാദം വരെ മൂടി വളര്‍ന്നു കൊണ്ടിരിക്കുന്ന ‘രോമങ്ങള്‍’ ബീതിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.
ജനിച്ചപ്പോള്‍ മുതല്‍ ബീതിക്ക് ഈ രോഗാവസ്ഥ ഉണ്ടായിരുന്നതായി ബീതിയുടെ മാതാവ് ബ്യൂട്ടി അഖ്തര്‍ പറയുന്നു. രോഗത്തിന് പ്രതിവിധി തേടി പല ഡോക്ടര്‍മാരേയും സമീപിച്ചു. എന്നാല്‍ ശരിയായ ചികിത്സ എവിടെയും ലഭിച്ചില്ലെന്നും ബ്യൂട്ടി പറഞ്ഞു.
രോമവളര്‍ച്ചയെ കൂടാതെ ബീതിയുടെ സ്തനങ്ങളും അസാമാന്യമാം വിധം വളരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തിലൊരു മാറ്റം ബീതിയുടെ ശരീരത്തില്‍ വന്നു തുടങ്ങിയത്. സ്തനങ്ങള്‍ വളരുന്നതു മൂലം ബീതിയ്ക്ക് വേദന അനുഭവപ്പെടുന്നുണ്ടെന്നും നിവര്‍ന്നിരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു. ഇക്കാരണത്താല്‍ സ്‌കൂള്‍ വിദ്യാഭ്യാസം വേണ്ടെന്നു വെച്ചു. വേദനകൊണ്ട് ബീതി പലപ്പോഴും ഉറക്കെ കരയാറുണ്ടെന്നും ഈ അമ്മ പറയുന്നു.
ബീതിയുടെ രണ്ട് സഹോദരങ്ങള്‍ക്കും ശാരീരികമായ അസുഖങ്ങളുണ്ട്. ലോണെടുത്തും കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുമാണ് പിതാവ് അബ്ദുര്‍ റസാഖ് തന്റെ മക്കളെ ചികിത്സിക്കുന്നത്. ബീതിയ്ക്ക് വേണ്ടി ഒരു വലിയ തുക ഇതുവരെ താന്‍ ചെലവാക്കിയെന്ന് അബ്ദുര്‍ പറയുന്നു. അവള്‍ക്ക് വേണ്ടി എത്ര തുക വേണമെങ്കിലും താന്‍ ചെലവാക്കാം. അവളുടെ രോഗം മാറി കണ്ടാല്‍ മതി. വേദനകൊണ്ട് തന്റെ മകള്‍ കരയുന്നത് തനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്നും അച്ഛന്‍ പറയുന്നു.
Post Your Comments