NewsIndia

മാതൃദിനത്തില്‍ അമ്മയ്ക്കായി ബാഹുബലിയുടെ സ്നേഹസമ്മാനം

ഷിമോഗ: പതിനഞ്ചു വയസുകാരനായ പവന്‍കുമാറിനെ നാട്ടുകാര്‍ ഇപ്പോള്‍ വിളിക്കുന്നത് ബാഹുബലിയെന്നാണ്. അവന്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന അമ്മയ്ക്കായി സ്വയം കുഴിച്ചത് 45 അടി താഴ്ചയുള്ള കിണറാണ്. ഒറ്റയ്ക്കുള്ള ഈ കുട്ടിയുടെ പരിശ്രമം ആണ് ‘ബാഹുബലി’ എന്ന വിശേഷണം നാട്ടുകാര്‍ ഇവന് നല്‍കിയത്. അവധി ദിവസങ്ങളിലായിരുന്നു ഈ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയുടെ പരിശ്രമം.

കുടിവെള്ളത്തിനായി അമ്മ ദിവസവും അരകിലോമീറ്ററോളം ദിവസവും വെയിലില്‍ സഞ്ചരിക്കുന്നതാണ് പവന്‍ കുമാറിനെ ചിന്തിപ്പിച്ചത്. തന്‍റെ പരിശ്രമം കണ്ട് പലപ്പോഴും അമ്മ തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പവന്‍ പറയുന്നു. ഏതാണ്ട് 45 അടിവരെ കുഴിച്ചപ്പോള്‍ പവന്‍റെ കൈ ഒടിഞ്ഞു. എന്നാല്‍ പവന്‍റെ പരിശ്രമം അറിഞ്ഞ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ കിണര്‍ കുഴിക്കാരെ കൊണ്ട് ബാക്കി ഭാഗം കിണര്‍ കുഴിച്ച് നല്‍കി, വെള്ളം കണ്ട കിണറില്‍ നിന്നും ഗ്രാമത്തിലെ മറ്റ് അമ്മമാര്‍ക്കും വെള്ളം കൊടുക്കും എന്നാണ് പവന്‍ പറയുന്നു.

shortlink

Post Your Comments


Back to top button