ചെന്നൈ: തമിഴ് നടനും എ.ഐ.എസ്.എം.കെ നേതാവും തിരിച്ചെന്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ശരത്കുമാറിന്റെ കാറില്‍നിന്ന് കണക്കില്‍പ്പെടാത്ത ഒമ്പതു ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. തിരുച്ചെന്തൂര്‍ നല്ലൂര്‍ വിളക്ക് ഭാഗത്തുനിന്നാണ് പണം പിടികൂടിയത്. സ്പെഷല്‍ തഹസീല്‍ദാര്‍ പി.വള്ളിക്കണ്ണിന്റെ നേതൃത്വത്തിലുള്ള ഫ്ളൈയിംഗ് സ്ക്വാഡ് ശരത് കുമാറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പിടിച്ചെടുത്ത പണം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments