ഇന്‍ഡോര്‍ : 66 യാത്രക്കാരുമായി വന്ന ജെറ്റ് എയര്‍വേയ്സ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിനീങ്ങി. ശനിയാഴ്ച വൈകിട്ട് ഇന്‍ഡോര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു. ഡല്‍ഹി-ഇന്‍ഡോര്‍ 9W-2793 ജെറ്റ് എയര്‍വേയ്സ് വിമാനം ലാന്‍ഡ് ചെയ്ത ശേഷം റണ്‍വേയിലൂടെ നീങ്ങുമ്പോഴായിരുന്നു അപകടമെന്ന് ജെറ്റ് എയര്‍വേയ്സ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തില്‍ 66 യാത്രക്കാരും നാലു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി ടെര്‍മിനലിലേക്ക് മാറ്റിയതായും കമ്പനി അറിയിച്ചു.
Post Your Comments