NewsHealth & Fitness

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

ശരിയായ ഭക്ഷണശീലമാണ് നമ്മുടെ ജീവിതം ആരോഗ്യകരമാക്കുന്നത്. വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് നമ്മുടെ നാട്ടില്‍ പൊതുവെ ഉപയോഗിക്കുന്നത്. ഇവയില്‍ രണ്ടിലും ആരോഗ്യത്തിന് ആവശ്യമായ പോഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം, മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് വെജിറ്റേറിയന്‍ ഭക്ഷണം ഉപയോഗിക്കുന്നവര്‍ ശരാശരി 3.6 വര്‍ഷം അധികം ജീവിച്ചിരിക്കുമെന്നാണ് പറയുന്നത്.

അമേരിക്കന്‍ ഓസ്‌റ്റോപ്പതിക് അസോസിയേഷനാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അമിതമായ തോതില്‍ മാംസാഹാരം കഴിക്കുന്നത്, മരണനിരക്ക് ഉയര്‍ത്തുന്നതായാണ് പഠനത്തില്‍ വ്യക്തമായത്. മാംസാഹാരത്തില്‍ ചുവന്ന മാംസം(കോഴിയിറച്ചി, മാട്ടിറച്ചി, ആട്ടിറച്ചി) ആണ് ഏറെ അപകടകരമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അടുത്തിടെ നടത്തിയ ആറു പഠനങ്ങള്‍ വിശകലനം ചെയ്താണ് പുതിയ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മാംസാഹാരത്തേക്കാള്‍, കൂടുതലായി സസ്യാഹാരങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അസുഖബാധിതരായി ചികില്‍സയില്‍ കഴിയുമ്പോള്‍, മാംസാഹാരം പൂര്‍ണമായും ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പഠനറിപ്പോര്‍ട്ട് അമേരിക്കന്‍ ഓസ്റ്റിയോപതിക് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button