India

ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രിയില്‍ അപകടം

വാരണാസി : ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രിയില്‍ അപകടം. വാരണാസിയിലെ സര്‍ സുന്ദര്‍ ലാല്‍ ആശുപത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആശുപത്രിയിലാണ് സംഭവം. പൊട്ടിത്തെറിയില്‍ ആശുപത്രിയിലെ ഭിത്തിയും ഉപകരണങ്ങളും തകര്‍ന്നു. അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ സംഭവസ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

shortlink

Post Your Comments


Back to top button