കൊച്ചി: സംസ്ഥാനത്തു മദ്യഷാപ്പുകള്‍ ഭാഗികമായി അടച്ചുപൂട്ടി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതോടെ വൈന്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വൈന്‍ ഇറക്കുമതി ഏറ്റവും കൂടുതല്‍ നടക്കുന്നതു കേരളത്തിലാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാറുകള്‍ പൂട്ടിയതോടെ മദ്യപാനം കുറഞ്ഞു. എന്നാല്‍ വൈന്‍ പാര്‍ലറുകള്‍ വ്യാപകമായതോടെ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം കുത്തനേ കൂടി. കേരളത്തില്‍ വൈന്‍ ഉപയോഗിക്കുന്നതില്‍ പുരുഷനേക്കാള്‍ മുമ്പില്‍ സ്ത്രീയാണെന്നു കണക്കുകള്‍ പറയുന്നു. പ്രമുഖ വൈന്‍ ബ്രാന്‍ഡായ സുല വൈന്‍യാര്‍ഡ് കേരളത്തിലെ സ്ത്രീകളെ മുന്നില്‍ കണ്ടു പുതിയ ബ്രാന്‍ഡ് ഇറക്കി എന്നും പറയുന്നു.
സുല വൈന്‍യാര്‍ഡ് 1 മില്യണ്‍ വൈനാണു ലോകത്തില്‍ ആകെ വില്‍ക്കുന്നത്. ഇതില്‍ 5 ശതമാനം വില്‍പ്പനയും നടക്കുന്നത് കേരളത്തിലാണ്. 600 മുതല്‍ 1500 രൂപ വരെയാണു നിരക്ക്. ഇതില്‍ പലതിനും ബിയറിനെക്കാള്‍ ആല്‍ക്കഹൊളുണ്ടന്നു റിപ്പോര്‍ട്ട്. എന്തായാലും കേരളത്തിലെ സ്ത്രീകള്‍ അതികം വൈകാതെ വൈന്‍ ഉപയോഗത്തിന് അടിമകളാകുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments