ഇടുക്കി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്ക്തിരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജിഷയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ ഇത്രയും നിലവാരം താഴരുത്. കേസ് അന്വേഷണത്തെ ഹൈക്കോടതി പോലും സ്വാഗതം ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് റാലിയില്‍ സംസരികക്കവേയാണ് പെരുമ്പാവൂരിൽ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. ഒരു പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും കേരളത്തിലെ സർക്കാരിന്റെ കണ്ണു തുറന്നിട്ടില്ലെന്ന് മോദി വിമര്‍ശിച്ചു.
Post Your Comments